കന്യാസ്ത്രീയാക്കാൻ പോയി പിന്നാലെ ഏഞ്ചലിന്റെ കല്യാണം ഭർത്താവിന്റെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത് അമ്മായിയമ്മ

മാരാരിക്കുളത്ത് അച്ഛന്‍ മകളെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്‍. അമ്മ ജെസി മോളും അമ്മാവന്‍ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. 28 കാരിയായ എയ്ഞ്ചല്‍ ജാസ്മിനാണ് കൊല്ലപ്പെട്ടത്. വീട്ടുകാര്‍ക്ക് മുന്നില്‍വെച്ചാണ് മകള്‍ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. പിതാവ് ജോസ്മോനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് ജാസ്മിനെ പിതാവ് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. ബുധനാഴ്ച രാവിലെ മാത്രമാണ് മരണവിവരം പുറത്തുപറഞ്ഞത്. കഴുത്തിലെ രക്തക്കുഴലുകള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രാത്രിയാത്രയെ ചൊല്ലി തര്‍ക്കം
എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. യുവതി സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടില്‍ ജോസ്മോനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ജോസ്മോന്‍ ശകാരിച്ചിരുന്നു. ഇതു വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു.
വഴക്കിനിടെ ജോസ്മോന്‍ എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ട് മുറുക്കുകയായിരുന്നു. സംഭവ സമയത്ത് ജോസ്മോന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു. യുവതി മരിച്ചെന്ന് ഉറപ്പായതോടെ കുടുംബം രാവിലെ വരെ വീടിനുളളില്‍ ആരെയും അറിയിക്കാതെ ഇരുന്നു. പുലര്‍ച്ചെ ആറ് മണിയോടെ എയ്ഞ്ചല്‍ മരിച്ചെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളോട് മകള്‍ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. ഇന്നലെ രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യനായ എയ്ഞ്ചല്‍ ഭര്‍ത്താവുമായി പിണങ്ങി ആറ് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
https://www.facebook.com/Malayalivartha



























