അനധികൃതമായി 100 കുപ്പി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍

അനധികൃതമായി മദ്യം സൂക്ഷിച്ച യുവാവ് പിടിയില്‍. പെരുവമ്പ് സ്വദേശി രാജേഷിനെയാണ് പാലക്കാട് എക്‌സൈസ് പിടികൂടിയത്. ഇയാളുടെ കൈയ്യില്‍ നിന്ന് 100 കുപ്പി മദ്യം പിടിച്ചെടുത്തിട്ടുണ്ട്. അര ലിറ്റര്‍ വീതമുള്ള മദ്യക്കുപ്പികളാണ് പിടികൂടിയത്.
നൂറ് കുപ്പി വിദേശമദ്യമാണ് ഇയാള്‍ ബിവറേജസില്‍ നിന്ന് വാങ്ങി സൂക്ഷിച്ചിരുന്നത്. മദ്യം െ്രെഡ ഡേകളില്‍ മറിച്ചുവില്‍ക്കാനാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഓട്ടോറിക്ഷാ െ്രെഡവറാണ് രാജേഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha