തിരുവനന്തപുരത്ത് നമ്പര്‍ നോക്കി ബസില്‍ കയറാം

തിരുവനന്തപുരത്ത് സ്ഥലങ്ങള്‍ക്ക് നമ്പര്‍ നല്‍കിയുള്ള ബസ് റൂട്ട് സംവിധാനത്തിന്റെ ഒന്നാംഘട്ടം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ നല്‍കും. അന്യസംസ്ഥാനക്കാരും വിദേശികളും അടക്കമുള്ളവര്‍ക്ക് നമ്പര്‍ നോക്കി ബസില്‍ കയറാം. നിലവില്‍ മലയാളത്തിലും ഇംഗ്ലീഷിലുമാണ് ബസുകളില്‍ സ്ഥലം എഴുതിയിട്ടുള്ളത്. ഇതിനൊപ്പം നമ്പര്‍ കൂടി നിലവില്‍ വരും.വിവിധ പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ കളര്‍ കോഡുകള്‍ കൂടി തയാറായിട്ടുണ്ട്. ബസുകളില്‍ സ്ഥലമെഴുതുന്ന സ്ഥലത്ത് 20 സെന്റീമീറ്റര്‍ വ്യാസത്തിലെ വൃത്തത്തിലാണ് നമ്പര്‍ എഴുതുന്നത്. ചുവപ്പ് പശ്ചാത്തലം ആറ്റിങ്ങല്‍ ഭാഗത്തേയ്ക്കുള്ള ബസുകള്‍ക്കാണ്. നെടുമങ്ങാടിന് പച്ച, നെയ്യാറ്റിന്‍കരയ്ക്ക് മഞ്ഞ. സിറ്റി ബസുകള്‍ക്ക് നീല എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും പ്രത്യേക നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഫാന്‍സി നമ്പരുകളാണ് ഇവയ്ക്കായി മാറ്റിവച്ചിട്ടുള്ളത്. പുറമെ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍ക്കും പ്രത്യേക നമ്പരുകളാണ് നല്‍കിയിട്ടുള്ളത്. എയര്‍പോര്‍ട്ട് 7, പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷന്‍ 9, മറ്റു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് 9 നൊപ്പം ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ക്കും 9എ, എ.ബി എന്നിങ്ങനെ നീളും, ആസ്പത്രിക്ക് 11, സര്‍വകലാശാല 15, കോടതി 25, സിവില്‍ സ്‌റ്റേഷന്‍ 100, മെഡിക്കല്‍ കോളേജ് 101, ടെക്‌നോ പാര്‍ക്ക് 123. ഭാവിയില്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാം.നഗരത്തിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. മെയ് മാസത്തോടെ ഇത് പൂര്‍ണമാകും. 760 കെ.എസ്.ആര്‍.ടി.സി ബസുകളും 100 സ്വകാര്യബസുകളുമാണ് നഗരത്തിലുള്ളത്. ഇവയുടെ റൂട്ട് ബോര്‍ഡില്‍ നമ്പര്‍ പതിക്കേണ്ടതുണ്ട്.മന്ത്രി വി.എസ്. ശിവകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha