കുന്നംകുളത്ത് എക്‌സൈസിന്റെ ലഹരി വേട്ട....

കുന്നംകുളത്ത് എക്‌സൈസിന്റെ ലഹരി വേട്ട. ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. കുന്നംകുളം സ്വദേശി മെജോ (32), കാണിപയ്യൂര്‍ സ്വദേശി നിജില്‍ (23) എന്നിവരാണ് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.
വാഹന പരിശോധനക്കിടെ സംശയം തോന്നി പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രദേശത്ത് ചില്ലറ വില്‍പ്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്‌സൈസ് പറഞ്ഞു. കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍.കെ യും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha



























