Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും

20 NOVEMBER 2026 10:41 PM IST
മലയാളി വാര്‍ത്ത

More Stories...

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..

പ്രവാസിയുടെ തലവെട്ടി..! ആ വൃത്തികേട് ഇനി ചെയ്താലും ഇത് തന്നെ..!വമ്പൻ നീക്കം പ്രവാസികളെ അറിയണേ

രാജ്യം കുലുങ്ങി വിറച്ചു 4.1 തീവ്രതയിൽ ഭൂചലനം പ്രവാസികൾ അടിയന്തര മുന്നറിയിപ്പ്,ജാഗ്രത

മലേഷ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്ന് മലയാളികളിൽ ഒരാളായ കണ്ണൂർ തലശ്ശേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

ഖത്തറിലെ പുതിയ ഗതാഗത നിയമം (2026-ലെ 19-ാം നമ്പർ നിയമം) ഡിസംബർ 19, 2026 മുതൽ പ്രാബല്യത്തിൽ വരും. 2026 നവംബർ 18-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമം 30 ദിവസത്തിന് ശേഷമാണ് നിലവിൽ വരുന്നത്..2026ലെ 19-ാം നമ്പർ നിയമപ്രകാരം നടപ്പാക്കുന്ന ഭേദഗതി, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം ഡിസംബർ 19ന് പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അബ്ദുല്ല അൽ ഹർമി അറിയിച്ചു..

 



ഖത്തറിലെ റോഡ് ശൃംഖലയിലും ഗതാഗത അടിസ്ഥാനസൗകര്യങ്ങളിലും ഉണ്ടായ പുരോഗതിക്കും പുതിയ ഗതാഗത സംവിധാനങ്ങളുടെ വരവിനും അനുസൃതമായി നിയമങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. റോഡ് ഉപയോഗിക്കുന്നവരുടെയും വ്യക്തികളുടെയും കമ്പനികളുടെയും ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്ന സമഗ്രമായ നിയന്ത്രണ സംവിധാനവും നിയമം മുന്നോട്ടുവയ്ക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2024–2030 തന്ത്രത്തിനും ഖത്തർ ദേശീയ ദർശനം 2030നും അനുസൃതമായാണ് നിയമം തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുന്നതിനായി ബഹുഭാഷാ ബോധവത്കരണ ക്യാംപെയ്‌നും മന്ത്രാലയം ആരംഭിക്കും. പഴയതും പുതിയതുമായ നിയമങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ, ചോദ്യോത്തരങ്ങൾ, ഇൻഫോഗ്രാഫിക്കുകൾ, ഹ്രസ്വ വീഡിയോകൾ, മാധ്യമ അഭിമുഖങ്ങൾ എന്നിവയിലൂടെ വിവരങ്ങൾ കൈമാറും.

പുതിയ നിയമങ്ങൾ ഇങ്ങനെ

1) ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്.

ഡ്രൈവിംഗിനിടെ വാഹനത്തിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ദൃശ്യങ്ങള്‍ കാണുന്നതും അനുവദനീയമല്ല. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ചുമത്തും. കൂടുതല്‍ ഗുരുതരമായ ലംഘനങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കാം. ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ വാഹനം കോടതി ഉത്തരവിലൂടെ കണ്ടുകെട്ടാനും സാധ്യതയുണ്ട്.

2) ഹൈവേകളില്‍ കുറഞ്ഞ വേഗത പരിധി
ഹൈവേകളില്‍ കുറഞ്ഞ വേഗത പരിധിയും കൂടിയ വേഗത പരിധിയും പാലിക്കണമെന്ന് ഖത്തറിലെ പുതിയ ട്രാഫിക് നിയമം അനുശാസിക്കുന്നു. ഇതിനായുള്ള കൃത്യമായ വേഗത പരിധികള്‍ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലൂടെ തീരുമാനിക്കും.

3) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രജിസ്റ്റര്‍ ചെയ്യണം
ഇലക്ട്രിക് സ്‌കൂട്ടറുകളും സമാനമായ വാഹനങ്ങളും റോഡില്‍ ഉപയോഗിക്കുന്നതിന് മുന്‍പായി ഖത്തറിലെ ലൈസന്‍സിങ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഉടമകള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുകയും, അതോറിറ്റി നല്‍കുന്ന നമ്പര്‍ പ്ലേറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.





4) മുന്‍സീറ്റിലുള്ള യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം
വാഹനം സഞ്ചരിക്കുമ്പോള്‍ ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പുതിയ ട്രാഫിക് നിയമം നിര്‍ബന്ധമാക്കുന്നു. കൂടാതെ, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മുന്‍സീറ്റില്‍ ഇരിക്കുന്നതും ഈ നിയമം നിരോധിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ, കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യുകയോ ചെയ്താല്‍ 500 ഖത്തര്‍ റിയാല്‍ പിഴ ലഭിക്കും.

5) മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സിനുള്ള പ്രായപരിധി
മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പുതിയ ട്രാഫിക് നിയമം 21 വയസ്സായി ഉയര്‍ത്തി. ലൈസന്‍സ് ലഭിക്കുന്നതിന് ആരോഗ്യ യോഗ്യത

6) ട്രാം സുരക്ഷാ നിയമങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കണം
ഗതാഗത നിയമത്തിലെ 71-ാം വകുപ്പ് പ്രകാരം, ട്രാമുകള്‍ക്ക് സമീപം വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ട്രാം പോകുന്നതിന് പിന്നില്‍ കുറഞ്ഞത് അഞ്ച് മീറ്റര്‍ അകലം പാലിക്കണം. ട്രാം പോകുന്നതിന് മുന്നില്‍ അനാവശ്യമായി വാഹനം നിര്‍ത്തുകയോ വേഗത കുറയ്ക്കുകയോ ചെയ്യരുത്. കൂടാതെ, ട്രാം പോകുമ്പോള്‍ ഇരുവശങ്ങളില്‍ നിന്നും അതിനെ മറികടക്കാന്‍ പാടില്ല. ഈ നിയമങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവോ, 20,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

ട്രാം പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനോ, ട്രാം കടന്നുപോകുന്നതിന് തടസ്സമാകും വിധം പാതയ്ക്ക് സമീപം വാഹനം നിര്‍ത്താനോ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ, 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാം. നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ 'ക്ലാംപ്' വാഹനം നീക്കം ചെയ്യുകയോ ചെയ്‌തേക്കാം.

ഗതാഗത സിഗ്‌നലുകള്‍ക്ക് വിരുദ്ധമായി ട്രാം പാത മുറിച്ചുകടക്കുന്നത് 64-ാം വകുപ്പ് പ്രകാരം നിരോധിച്ചിരിക്കുന്നു. 114-ാം വകുപ്പ് അനുസരിച്ച്, ഇത് ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ, 6,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

7) അനുമതിയില്ലാതെ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിച്ചാല്‍ പിഴ ലഭിക്കാം
ഔദ്യോഗിക അനുമതിയില്ലാതെ വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ വരുത്തുന്നതിന് ഖത്തറിലെ പുതിയ ഗതാഗത നിയമം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 30-ാം വകുപ്പ് പ്രകാരം, വാഹനങ്ങളില്‍ എഴുത്തുകള്‍, ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, ചിഹ്നങ്ങള്‍ അല്ലെങ്കില്‍ മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവ ചേര്‍ക്കുന്നതിന് മുന്‍കൂട്ടി ലൈസന്‍സിങ് അതോറിറ്റിയില്‍ നിന്ന് രേഖാമൂലമുള്ള അനുമതി വാങ്ങേണ്ടതുണ്ട്. പരസ്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുന്നതിനും (പ്രൊമോഷണല്‍ ബോര്‍ഡുകള്‍, മാതൃകകള്‍, ഓഡിയോ ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ) ഈ നിയമം ബാധകമാണ്.





ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ, 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

8) കുട്ടികളെയും വാഹനത്തില്‍ ഒറ്റക്കിരുത്തരുത്
കുട്ടികളെയോ സഹായം ആവശ്യമുള്ള വ്യക്തികളെയോ വാഹനത്തില്‍ ഒറ്റക്കിരുത്തരുത്, 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍ അല്ലെങ്കില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള പ്രായമായവര്‍ എന്നിവരെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ 20,000 ഖത്തര്‍ റിയാല്‍ വരെ പിഴയോ ലഭിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാസലിൻ ആള് പുലിയാണ് കേട്ടോ  (9 minutes ago)

ഖത്തറിൽ ഗതാഗത നിയമം തെറ്റിച്ചാൽ പണി കിട്ടും ..വേഗത കുറച്ചാലും പിഴ !! കുട്ടികളെ വാഹനത്തില്‍ ഒറ്റക്കിരുത്തിയാൽ 3 വർഷം തടവ്;20,000 ഖത്തര്‍ റിയാല്‍ പിഴ!! ഫോണ്‍ ഉപയോഗിച്ചാല്‍ വാഹനം കണ്ടുകെട്ടും  (14 minutes ago)

കൺപോളകൾ തുടിക്കുന്നുവോ? ഇണയേ കാണാൻ അല്ല...! ശീലങ്ങളിലെ മാറ്റമാണ് കാരണം ശ്രദ്ധിച്ചില്ലെങ്കിൽ അപകടം !  (17 minutes ago)

കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്  (26 minutes ago)

കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!  (29 minutes ago)

അരിയിൽ ഷുക്കൂർ വധക്കേസ്: പി. ജയരാജനെ രക്ഷിച്ചത് ആരാണ്? ജയിലറ കണ്ട് പനിച്ചവർ പാട്ടും പാടി പോയി  (34 minutes ago)

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു  (44 minutes ago)

തേങ്ങ കൊണ്ട് അഭിരാമിന്റെ തലയോട്ടി അടിച്ചുപിളർത്തി..! കൗൺസിലിംഗിൽ 17 കാരൻ എല്ലാം വിളിച്ച് പറഞ്ഞു..!  (49 minutes ago)

രാജകുമാരന്റെ മാപ്പ് പ്രവാസികൾ കൂട്ടത്തോടെ ഇറങ്ങുന്നു..! മലയാളി പ്രവാസിക്ക് സംഭവിച്ചത് ഇങ്ങനെ..!  (58 minutes ago)

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി  (1 hour ago)

'കള്ളന്മാരെ പിടിച്ചിട്ടേ ഇത്തവണ മല ചവിട്ടൂ'; മാലയിട്ട് അയ്യപ്പനു മുന്നില്‍ എസ്.എച്ച്.ഒയുടെ ശപഥം  (1 hour ago)

ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു  (1 hour ago)

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (4 hours ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (4 hours ago)

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍...  (5 hours ago)

Malayali Vartha Recommends