ഇറാന്റെ ഒടുക്കത്തെ നീക്കം? കത്തിച്ചാമ്പലാകുമോ സൗദി? സർവതും തകർന്നു! നടുക്കടലിലെ ചതിക്കുഴി!യുദ്ധം കൈവിട്ടു പോകുന്നു

അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം. ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ 2 എണ്ണ ടാങ്കറുകള്‍ കൂടി സ്ഫോടനത്തിരയായതായി ഐആര്‍ജിസി അറിയിച്ചു.
ഇറാൻ–അമേരിക്ക പോരാട്ടത്തിനൊപ്പമാണ് യമനിലും സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഹൂത്തികളുടെ ആക്രണമം റിയാദിലെ സുപ്രധാന സാമ്പത്തിക വ്യാപാര കേന്ദ്രമായ കിം അബ്ദുള്ള ഫിനാന്‍ഷ്യല്‍ ടവറില്‍ എത്തിയതോടെ സൗദിയും തിരിച്ചടിയുടെ ശക്തി വര്‍ധിപ്പിച്ചു. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണ ശാലകൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ ഉൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. ആക്രമണത്തെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചു. അതിനിടെ, അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടൽപാതയുടെ നിയന്ത്രണം ആഗോള ചരക്കുനീക്കത്തില്‍ നിർണായകമാകും.
യുദ്ധം നീണ്ടുപോകുന്ന സാഹചര്യം അംഗീകരിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഒന്നുകിൽ യുദ്ധഭൂമിയിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടണം, അല്ലെങ്കിൽ അമേരിക്ക ഇറാന്റെ ഉപാധികൾ അംഗീകരിക്കണമെന്നുമാണ് നിലപാട്. ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപ് ഒരുങ്ങുന്നതായി ഇന്നലെ ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനിടെ രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസില്‍ മൈനുകളില്‍ തട്ടി സ്പോടനത്തിന് ഇരയായതായി ഐ.ആർ.ജി.സി. അറിയിച്ചു. എന്നാല്‍ കപ്പലുകളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
യുഎസും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ പ്രത്യാക്രമണ തന്ത്രങ്ങൾ വിപുലീകരിക്കുകയാണ് ഇറാൻ. ‘ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാതെ’ തിരിച്ചടിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ മുന്നറിയിപ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ യൂറോപ്യൻ മണ്ണിൽ ഇറാൻ ബന്ധമുള്ള സൈബർ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, ആക്രമണങ്ങൾ രൂക്ഷമാകുന്നത് തടയാൻ യൂറോപ്യൻ ഭരണകൂടങ്ങൾ അടിയന്തരമായി ഏകോപിത നീക്കങ്ങൾ നടത്തേണ്ടതുണ്ട്.
∙ യൂറോപ്പിൽ വർധിച്ചുവരുന്ന ഇറാനിയൻ ആക്രമണങ്ങൾസമീപമാസങ്ങളിൽ യൂറോപ്പിലെ സൈനിക താവളങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാനും അവരുടെ നെറ്റ്‌വർക്കുകളും ആക്രമണങ്ങൾ നടത്തുന്നതായുള്ള ആരോപണങ്ങൾ ശക്തമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെ വാണിജ്യ റഫ്രിജറേറ്ററുകൾക്ക് നേരെയുണ്ടായ വൻതോതിലുള്ള സൈബർ ആക്രമണം ഇതിലൊന്നാണ്.
"രാജ്യത്ത് അട്ടിമറി ലക്ഷ്യമിട്ട് നടത്തിയ ആദ്യത്തെ സൈബർ ആക്രമണമാണിതെന്ന്" ചൂണ്ടിക്കാട്ടി ഫ്രാൻസ് ഇതിന് പിന്നിൽ ഇറാനാണെന്ന് പരസ്യമായി ആരോപിച്ചു. സെപ്റ്റംബറിൽ ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ് യുഎസ് സൈനിക താവളത്തിനു നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയത് മറ്റൊരു പ്രധാന സംഭവമാണ്.
ഇതേത്തുടർന്ന് ഇറാനെ ആക്രമിക്കാൻ ഉപയോഗിച്ചിരുന്ന ബോംബർ വിമാനങ്ങൾ അമേരിക്ക അവിടെ നിന്നും പിൻവലിച്ചു. ഫ്രാൻസിന് സമാനമായി, ഈ ഭീഷണിക്ക് പിന്നിൽ ഇറാന്റെ സുരക്ഷാ വിഭാഗമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമും വ്യക്തമാക്കി. ഈ ആക്രമണം തടയാനായെങ്കിലും, യുഎസ്-ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ സൈപ്രസിലെ ബ്രിട്ടിഷ് സൈനിക താവളത്തിനു നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. കൂടാതെ, വേനൽക്കാലത്ത് ബ്രിട്ടനിലെ ഒരു പവർ പ്ലാന്റിന് നേരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിലും ഇറാനിയൻ ഹാക്കർമാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























