നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി

യുദ്ധം നീണ്ടുപോകുന്ന സാഹചര്യം അംഗീകരിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഒന്നുകിൽ യുദ്ധഭൂമിയിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടണം, അല്ലെങ്കിൽ അമേരിക്ക ഇറാന്റെ ഉപാധികൾ അംഗീകരിക്കണമെന്നുമാണ് നിലപാട്. ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപ് ഒരുങ്ങുന്നതായി ഇന്നലെ ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനിടെ രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസില്‍ മൈനുകളില്‍ തട്ടി സ്പോടനത്തിന് ഇരയായതായി ഐ.ആർ.ജി.സി. അറിയിച്ചു. എന്നാല്‍ കപ്പലുകളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
യുഎസും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ പ്രത്യാക്രമണ തന്ത്രങ്ങൾ വിപുലീകരിക്കുകയാണ് ഇറാൻ. ‘ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാതെ’ തിരിച്ചടിക്കുമെന്ന ഇറാൻ പരമോന്നത നേതാവിന്റെ മുന്നറിയിപ്പ് യൂറോപ്യൻ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ യൂറോപ്യൻ മണ്ണിൽ ഇറാൻ ബന്ധമുള്ള സൈബർ, ഡ്രോൺ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ, ആക്രമണങ്ങൾ രൂക്ഷമാകുന്നത് തടയാൻ യൂറോപ്യൻ ഭരണകൂടങ്ങൾ അടിയന്തരമായി ഏകോപിത നീക്കങ്ങൾ നടത്തേണ്ടതുണ്ട്.
∙ യൂറോപ്പിൽ വർധിച്ചുവരുന്ന ഇറാനിയൻ ആക്രമണങ്ങൾസമീപമാസങ്ങളിൽ യൂറോപ്പിലെ സൈനിക താവളങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഇറാനും അവരുടെ നെറ്റ്വർക്കുകളും ആക്രമണങ്ങൾ നടത്തുന്നതായുള്ള ആരോപണങ്ങൾ ശക്തമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഫ്രാൻസിലെ വാണിജ്യ റഫ്രിജറേറ്ററുകൾക്ക് നേരെയുണ്ടായ വൻതോതിലുള്ള സൈബർ ആക്രമണം ഇതിലൊന്നാണ്.
https://www.facebook.com/Malayalivartha

























