കീം ഫലം ഹൈക്കോടതി റദ്ദാക്കി....

കേരള സിലബസുകാര്‍ക്ക് തിരിച്ചടി.... ഇത്തവണത്തെ കീം ഫലം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്കെതിരെ ചില വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നാണ് കോടതി നിലപാടെടുത്തത്.
എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി ബിഎസ്ഇ സിലബസ് വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാന്‍ ഇരിക്കെയാണ് ഫലം റദ്ദാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha