സങ്കടക്കാഴ്ചയായി...ഒഴുക്കില്‍പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കയത്തില്‍ അകപ്പെട്ട് മരിച്ചുല്‍ അകപ്പെട്ട് മരിച്ചു

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.... ആറ്റില്‍ ഒഴുക്കില്‍ പെട്ട മകളെയും ബന്ധുവിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ കയത്തില്‍പെട്ട് മരിച്ചു. പാങ്ങോട് ഭരതന്നൂര്‍ നെല്ലിക്കുന്ന് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (31) ആണ് മുങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെ കുളത്തൂപ്പുഴ ചോഴിയക്കോട് മീല്‍പാലത്തിന് സമീപം കല്ലടയാറ്റിലായിരുന്നു അപകടം.
ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. ഒഴുക്കില്‍പ്പെട്ട മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഫൈസല്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
പരിസരവാസികളായ യുവാക്കള്‍ ഏറെ പരിശ്രമിച്ച് ഫൈസലിനെ കരയ്ക്കെടുത്ത് കുളത്തൂപ്പുഴ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും താമസിച്ചുപോയി .ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പെട്ട കുട്ടി അപകട നില തരണം ചെയ്തു.
https://www.facebook.com/Malayalivartha