ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി

ലുലു മാളിലെ വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌ത് വീഡിയോ പകര്‍ത്തിയ സൂപ്പര്‍വൈസര്‍ അറസ്റ്റില്‍. സുൽത്താൻപൂരിൽ നിന്നുള്ള 25 കാരിയായ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ച ഫർഹാസ് (27) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ലുലു മാളിലാണ് സംഭവം. ലഹരി നൽകി പ്രതി തന്നെ ബലാത്സംഗം ചെയ്‌തുവെന്നും അശ്ലീല വീഡിയോ നിർമിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വനിതാ ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇരയുടെ പരാതിപ്രകാരം, ലുലുമാളില്‍ ജോലി ചെയ്യുകയായിരുന്ന തന്നെ പ്രതി വീട്ടിലേക്ക് കൊണ്ടുപോകുകയും ലഹരി നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. ശീതളപാനീയത്തിൽ ലഹരി കലർത്തി കുടിപ്പിച്ച് അബോധാവസ്ഥയിൽ ആയതിന് ശേഷം തന്നെ ബലാത്സംഗം ചെയ്‌തുവെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗത്തിൻ്റെ അശ്ലീല വീഡിയോ ഫർഹാസ് നിർമിച്ചുവെന്നും യുവതി പറയുന്നു. പിന്നീട്, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതി ചൂഷണം ചെയ്‌തു. പ്രതി പലതവണ പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിൽ ഫർഹാസിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്‌തുവെന്നും നോർത്ത് ഡിസിപി നിപുൻ അഗർവാൾ പറഞ്ഞു. മാളിലെ മറ്റ് പുരുഷ, വനിതാ ജീവനക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. സംഭവത്തിൻ്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി. പ്രതി തന്നോട് മതം മാറാൻ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
കേരള ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്‌ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാനൊരുങ്ങുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തിരുവനന്തപുരം ലുലു മാളിൽ അത്യാധുനിക മാട്രസ് എക്‌സ്‌പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലായ് പത്തിന് വൈകിട്ട് ആറ് മണിക്ക് വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് ഷോറൂമിന്റെ ഉദ്‌ഘാടനം നിർവഹിക്കും.
1000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കും. 5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ലഭ്യമാകും. അന്താരാഷ്‌ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്കുൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്.
കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്‌ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും. ബിപിടി ചെയർമാൻ അജിത് കുമാർ, കയർ വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ അനിൽ കുമാർ, കയർ കോർപ്പറേഷൻ ഡയറക്ടർമാരായ രാജേഷ് പ്രകാശ്, അനിൽ കുമാർ കെഡി, കെഎൽ ബെന്നി, വിസി ഫ്രാൻസിസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി പണിക്കർ നന്ദി അറിയിക്കും. കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കയറിനും അതിന്റെ ഉൽപ്പന്നങ്ങൾക്കും പുതിയ വിപണി കണ്ടെത്താനും ആഗോളതലത്തിൽ ശ്രദ്ധ നേടാനും ഈ ഷോറൂം വലിയൊരു മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha