മഴ നനയാതിരിക്കാന്‍ ഡംപ് ബോക്‌സിനടിയിലേക്ക് . ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്.
ലോറിയുടെ ഡംപ് ബോക്‌സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു . ഇതിനിടെ മഴ പെയ്തു. മഴ നനയാതിരിക്കാനായി ഡംപ് ബോക്‌സിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്‌സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടമുണ്ടായത്. ഡംപ് ബോക്‌സിനും ചെയ്‌സിനും ഇടയിലേക്ക് സുജില്‍ പെട്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha



























