പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

നിലവിളിച്ച് വീട്ടുകാര്‍.... പാലക്കാട് സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി സ്വദേശി പടിഞ്ഞാറേ പട്ടിശ്ശേരി പരേതനായ ശ്രീകുമാറിന്റെ മകന്‍ കണ്ണത്ത് ശ്രീരാഗ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു.
വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എടപ്പാള്‍ - പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടന്നു. പരേതയായ പത്മിനിയാണ് മാതാവ്. ശ്രുതി ഭാര്യയും സംഗീത് മകനുമാണ്.
https://www.facebook.com/Malayalivartha