സങ്കടക്കാഴ്ചയായി... ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണീരടക്കാനാവാതെ... ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയില്‍ മുഹമ്മദ് കുട്ടി (62) യാണ് മരിച്ചത്. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയിലെ ജോലിക്കാരനാണ്. ഇന്ന് രാവിലെ 8.30 ഓടെ ജോലിസ്ഥലത്തേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.
പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്പേ നെഞ്ച് വേദന അനുഭപ്പെട്ടു. വിവരം ഭാര്യയെ ഫോണില്‍ അറിയിച്ചെങ്കിലും ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha



























