ആചാരപെരുമയില്‍ ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കം...

ആചാരപെരുമയില്‍ ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഇന്ന് തുടക്കം. വള്ളസദ്യ വഴിപാടുകള്‍ക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ 11ന് വിശിഷ്ടാതിഥികളെ ക്ഷേത്രമുറ്റത്തേക്ക് സ്വീകരിച്ച് ആനയിക്കും.
തുടര്‍ന്ന് 11.15ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ, മന്ത്രി വീണ ജോര്‍ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ എന്നിവര്‍ ഇലയില്‍ വിഭവങ്ങള്‍ വിളമ്പും.
തുടര്‍ന്ന് പള്ളിയോട സേവാ സംഘം നിര്‍മിച്ച 'വിസ്മയ ദര്‍ശനം' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പ്രമോദ് നാരായണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ഉച്ച പൂജക്ക് ശേഷം വഴിപാട് വള്ളസദ്യകള്‍ ഊട്ടുപുരകളില്‍ തുടങ്ങും. ആദ്യം ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ വെറ്റ പുകയില നല്‍കി സ്വീകരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























