കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി

രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊന്നിന്‍കുടംവെച്ച് വണങ്ങി. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്തശേഷമാണ് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളം വഴി വൈകുന്നേരം ക്ഷേത്രത്തിലെത്തിയത്. രാജരാജേശ്വരനെ വണങ്ങിയശേഷം ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥനെ തൊഴുത് തേങ്ങയുടച്ചു.
ക്ഷേത്രത്തിലെ ആനയായ ഗണപതിയെയും കണ്ടു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പ 20 വര്‍ഷം മുന്‍പാണ് ഗണപതിയെ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ക്ഷേത്രനടയില്‍ അടുത്തിടെ അനാവരണം ചെയ്ത ശിവന്റെ വെങ്കലശില്പത്തെയും അമിത് ഷാ തൊഴുത് വലംവെച്ചു.
ക്ഷേത്രം അഭിവൃദ്ധിപ്പെടുത്താന്‍ ദൈവത്തിന്റെ എല്ലാ സഹായങ്ങളുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അമിത്ഷായെ ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ ടി.എസ്. സുരേഷ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ടസ്റ്റി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ച് ഉപഹാരം നല്‍കി. 5.40-ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹം 6.32 വരെ ക്ഷേത്രത്തില്‍ ചെലവഴിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലും തളിപ്പറമ്പ് ടൗണിലും നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് വരവേല്‍പ്പ് നല്‍ക .
"
https://www.facebook.com/Malayalivartha