ശത്രുവിന്റെ അതിവേഗ ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...

ശത്രുവിന്റെ അതിവേഗ ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡി.ആര്‍.ഡി.ഒ), വ്യോമസേനയും സംയുക്തമായി ഒഡീഷയിലെ ചാന്ദിപൂരില്‍ പരീക്ഷണം നടത്തി.
ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈല്‍ (ബി.വി.ആര്‍.എ.എ.എം) വിഭാഗത്തില്‍പെടുന്നതാണ് അസ്ത്ര. അതിവേഗ ആളില്ലാ വ്യോമലക്ഷ്യങ്ങളെ ആകാശത്തുവച്ച് തന്നെ അസ്ത്ര നശിപ്പിച്ചുവെന്ന് ഡി.ആര്‍.ഡി.ഒ . സുഖോയ്-30 എം.കെ-1 പ്ലാറ്റ്ഫോമില്‍ നിന്നായിരുന്നു വിക്ഷേപണം.
തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി (ആര്‍.എഫ്) സീക്കര്‍ അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 100 കിലോമീറ്ററിലധികം ദൂരത്തുള്ളവ തകര്‍ക്കാന്‍ കഴിയും .എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി (എ.ഡി.എ), ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍ത്തിനെസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്‌റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്, ടെസ്റ്റ് റേഞ്ച് ടീം എന്നിവയുടെ കൂടി സഹകരണത്തോടെയായിരുന്നു പരീക്ഷണം നടത്തിയത് .
"
https://www.facebook.com/Malayalivartha