'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..

'മെയ് ഡേ' ‘മേയ് ഡേ.. 242 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം തകർന്നു വീഴുന്നതിന് മുൻപ് പൈലറ്റുമാരിൽ ഒരാൾ അവസാനമായി അയച്ച സന്ദേശം ഇതായിരുന്നു. ഒരുപക്ഷെ പലരും ഈ കോഡ് ആദ്യമായിട്ടാണ് കേൾക്കുന്നത് പോലും . അന്ന് അഹമ്മദാബാദ് വിമാനാപകടത്തിൽ യാത്രക്കാരായ 241 ആളുകളും വിമാനം തകർന്നു വീണ പ്രദേശത്തെ ആളുകൾ ഉൾപ്പെടെ 280 ഓളം ആളുകൾ കൊലപ്പെട്ടപ്പോഴും പല രീതിയിലുള്ള തീയറികളും ഇവിടെ ചർച്ചയായി . എന്താണ് വിമാനത്തിന് സംഭവിച്ചത് എന്നുള്ളതിന്റെ കൃത്യമായ ഒരു നിഗമനത്തിലേക്ക് എത്താൻ സാധിച്ചിരുന്നില്ല.
ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട് പുറത്തു വന്നതാണ് , അതിന് മുൻപ് വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം . ജൂണ്‍ 12ന് എയര്‍ ഇന്ത്യയുടെ ബി 787-8 വിമാനം (എഐ423) ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ 11.17ന് ഇറങ്ങി, എന്നിട്ട് ബേ 34ല്‍ പാര്‍ക്ക് ചെയ്തു. ഇതിലെ ജീവനക്കാര്‍ പൈലറ്റ് ഡിഫക്ട് റിപ്പോര്‍ട്ട് (പിഡിആര്‍) തയാറാക്കി. എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ഫ്‌ളൈറ്റ് ഇന്ററപ്ഷന്‍ മാനിഫെസ്റ്റ് (എഫ്‌ഐഎം) പ്രകാരം പരിശോധനകളും പരിഹാരനടപടികളും സ്വീകരിച്ച് 12.10ന് തുടര്‍യാത്രയ്ക്കായി വിട്ടു നല്‍കി.
എഐ171 എന്ന പേരില്‍ അഹമ്മദാബാദില്‍നിന്ന് ഗാറ്റ്‌വിക്കിലേക്ക് 1.10നാണ് പറക്കാന്‍ നിശ്ചയിച്ചിരുന്നത്. മുംബൈയില്‍നിന്നുള്ള രണ്ടു പൈലറ്റ്മാരും തലേന്നുതന്നെ അഹമ്മദാബാദില്‍ എത്തിയിരുന്നു. ഒരാൾ ക്യാപ്റ്റൻ സുമിത് സഭർവാൾ എയർ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ബോയിങ് 787 ഡ്രീംലൈനർ ക്യാപ്റ്റൻമാരിൽ ഒരാൾ പറക്കൽ പരിചയം: 8,200 മണിക്കൂർ ശാന്തനും സുരക്ഷയ്ക്കു മുൻഗണന കൊടുക്കുന്നയാളുമെന്നു സഹപ്രവർത്തകരുടെ വാക്കുകൾ. കോ-പൈലറ്റ്: ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ മംഗളൂരു സ്വദേശി പറക്കൽ പരിചയം: 1,100 മണിക്കൂർ പരിശീലനം: ഫ്ലോറിഡയിലെ പാരിസ് എയർ ഇൻക് ഫ്ലൈറ്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ. ഇവരെ കൂടാതെ പത്ത് ക്യാബിന്‍ ക്രൂവാണ് ഇവര്‍ക്കു പുറമേ ഉണ്ടായിരുന്നത്.
വിമാനം പറത്തുന്നതിനു മുന്‍പ് പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമസമയം ലഭിച്ചിരുന്നു.1.38ന് വിമാനം ടേക്ക് ഓഫ് ഡിസിഷന്‍ സ്പീഡ് കൈവരിച്ച് 153 നോട്‌സ് (മണിക്കൂറില്‍ 176.06 മൈല്‍) വേഗത്തിലെത്തി. തൊട്ടുപിന്നാലെ 155 നോട്‌സ് വേഗതയിലെത്തി. തുടര്‍ന്ന് 180 നോട്‌സ് വേഗത കൈവരിച്ച ഘട്ടത്തില്‍ എന്‍ജിന്‍ ഒന്നിന്റെയും രണ്ടിന്റെയും ഇന്ധന കട്ട് ഓഫ് സ്വിച്ചുകള്‍ പെട്ടെന്ന് 'റണ്‍' മോഡില്‍നിന്ന് 'സ്വിച്ച് ഓഫ്' മോഡിലേക്ക് ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഒന്നൊന്നായി മാറി. എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം തടസപ്പെട്ടതോടെ രണ്ട് എന്‍ജിനുകളുടെയും ടേക്ക് ഓഫ് ശേഷി കുറഞ്ഞു.എന്തുകൊണ്ടാണ് സ്വിച്ച് കട്ട് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നത് കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡിങ്ങില്‍ കേള്‍ക്കാം.
ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് അടുത്ത പൈലറ്റ് മറുപടി പറയുകയും ചെയ്തു.ഈ ചെറിയ കൈമാറ്റം കോക്ക്പിറ്റിലെ സാധ്യമായ സാങ്കേതിക തകരാറോ തെറ്റായ ആശയവിനിമയമോ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നു.വിമാനം പറന്നുയര്‍ന്നതിനു ശേഷം റാം എയര്‍ ടര്‍ബൈന്‍ (റാറ്റ്) പ്രവര്‍ത്തനക്ഷമമാകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ പാതയില്‍ ഒരിടത്തും പക്ഷികളെ കാണാന്‍ കഴിയുന്നില്ല. വിമാനത്താവളത്തിന്റെ ഭിത്തി കടക്കുന്നതിനു മുന്‍പ് തന്നെ വിമാനം താഴ്ന്നു തുടങ്ങി. ലിഫ്റ്റ് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ശേഷം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിമാനം ഇടിച്ചുകയറി, വിമാനത്തിലുണ്ടായിരുന്നവരും നിലത്തുണ്ടായിരുന്നവരുമായ 260 പേരും മരിച്ചു.
https://www.facebook.com/Malayalivartha