ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ അന്തരിച്ചു

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍ (91) അന്തരിച്ചു. ശനി രാവിലെ ആറോടെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം കുടുംബ ശ്മശാനത്തില്‍ നടന്നു. ഭാര്യ: തൃശൂര്‍ അന്നമനട പൂവത്തുശ്ശേരി വാര്യത്ത് ലക്ഷ്മി വാരസ്യാര്‍.
മക്കള്‍: ഡോ. പി ആര്‍ രമേശ് (സൂപ്രണ്ട് ആന്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍, എഎച്ച് ആന്‍ഡ് ആര്‍സി, കോട്ടക്കല്‍ ആര്യവൈദ്യശാല). ഉഷ (ഇന്‍കം ടാക്സ് അഡൈ്വസര്‍, യുഎസ്എ-). മരുമക്കള്‍: പ്രീത രമേശ് വാരിയര്‍, ദേവകിനന്ദനന്‍. സഹോദരങ്ങള്‍: പി ശങ്കര വാരിയര്‍ (ആര്യവൈദ്യശാലാ മുന്‍ ചീഫ് ഫിസിഷ്യന്‍), ശാരദ വാരസ്യാര്‍, ഗോവിന്ദന്‍കുട്ടി വാരിയര്‍, സാവിത്രി വാരസ്യാര്‍, ഡോ. പി മാധവന്‍കുട്ടി വാരിയര്‍ (ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ആന്‍ഡ് ചീഫ് ഫിസിഷ്യന്‍).
https://www.facebook.com/Malayalivartha