എസ്എടി ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.

തിരുവനന്തപുരം എസ്എടി ആശുപത്രി പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പരവൂര്‍ നെടുങ്ങോലം സ്വദേശി സുനില്‍ (44) ആണ് മരിച്ചത്.
ഒന്നരമാസം മുമ്പ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha