എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!

ഷാർജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം സ്വദേശിയായ യുവതി ആത്മഹത്യ ചെയ്ത സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത് . ഭർതൃപീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടത്. അൽ നഹ്ദയിലെ താമസസ്ഥലത്ത് ആയിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ ശബ്‌ദ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്.
' പുറത്ത് വന്ന ശബ്ദ സന്ദേശത്തിൽ വിപഞ്ചിക പറയുന്നത്;- അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്‌ളാറ്റ് വേണം സുഖിക്കണം. മകൾക്ക് ഒരു ബോഡി ഗാർഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാൻ വാങ്ങിച്ചു. സ്വർണം ഞാൻ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാൻ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാൻ പാടില്ല.
ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച നടക്കണം. ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേർന്നു'.
മറ്റൊരു യുവതിയുമായി നിതീഷിന് അടുപ്പമുണ്ടായിരുന്നു. ഇതിനുള്ള തെളിവായി അവർ തമ്മിലുള്ള വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും വിപഞ്ചിക നിതീഷിന്റെ ഫോണിൽ നിന്ന് കണ്ടെത്തി. നിതീഷ് ആ യുവതിയെ ഇടയ്ക്ക് കാണാറുള്ളതായും പണം അയച്ചുകൊടുത്തതായും ചാറ്റുകളിലുണ്ട്. യുവതിയുമായുള്ള അടുപ്പത്തിന് ശേഷമാണ് തന്നോടും മകളോടുമുള്ള മോശം പെരുമാറ്റം.
https://www.facebook.com/Malayalivartha