ഷാര്‍ജയില്‍ ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഷാര്‍ജ അല്‍ നഹ്ദയില്‍ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ സംഭവത്തിലെ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. വൈഭവിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം കൃത്യം നിര്‍വഹിച്ചു എന്ന് കരുതുന്ന കുട്ടിയുടെ മാതാവ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ(33) പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷ് മോഹനുമായയി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വിപഞ്ചിക മാനസികമായി അകല്‍ച്ചയിലായിരുന്നു. അടുത്ത കാലത്തായി നിതീഷ് വേറെ സ്ഥലത്തും വിപഞ്ചികയും മകളും മറ്റൊരു ഫ്‌ലാറ്റിലുമായിരുന്നു കഴിഞ്ഞിരുന്നത്. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ആര്‍ മാനേജരായ യുവതിയുടെ കൂടെ രാത്രി താമസിക്കാറുള്ള വീട്ടുജോലിക്കാരി വന്ന് ഏറെ നേരം വിളിച്ചിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അവര്‍ വിപഞ്ചികയുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ്, അയാളുടെ പിതാവ് മോഹനന്‍, സഹോദരി നീതു എന്നിവര്‍ തന്നെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പിറ്റേന്ന് വിപഞ്ചികയുടെ ഫെയ്‌സ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. യുവതി മരിക്കുന്നതിന് മുന്‍പ് സമയം ക്രമീകരിച്ച് പോസ്റ്റ് ചെയ്തതാണെന്നാണ് കരുതുന്നത്.
കൂടാതെ, തന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കു രേഖകളുമെല്ലാം വിപഞ്ചിക ഗുരുവായൂര്‍ സ്വദേശിയായ ബന്ധുവായ സ്ത്രീയെ സുഹൃത്ത് വഴി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹങ്ങള്‍ എന്ന് നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക.
ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് കോട്ടയം നാല്‍ക്കവല സ്വദേശി നിധിഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷും കുടുംബവുമാണ് മരണത്തിന് ഉത്തരവാദികളെന്ന് വിപഞ്ചികയുടെ മാതാവ് ശൈലജ പ്രതികരിച്ചു. പണത്തിനും സ്വര്‍ണത്തിനും വേണ്ടി ഭര്‍തൃ കുടുംബം നിരന്തരം സമ്മര്‍ദ്ദം ചിലത്തി. ഭര്‍ത്താവിനും നിതീഷിനും കുടുംബത്തിനും എതിരെ എല്ലാ നടപടികളും ഉണ്ടാകണം. പെറ്റ തള്ളയായ താനും ഫേസ്ബുക്ക് വഴിയാണ് മകള്‍ അനുഭവിച്ച ദുഖങ്ങള്‍ കണ്ടത്.
അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. നിതീഷിനെയും കുടുംബത്തിനും നാട്ടില്‍ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞാല്‍ കൈയില്‍ കൊണ്ട് കൊടുത്താല്‍ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛന്‍ പറയേണ്ടതെന്നും ശൈലജ ചോദിച്ചു.
https://www.facebook.com/Malayalivartha