രാമായണപാരായണത്തിന് ഇന്ന് തുടക്കം...

കര്‍ക്കിടകം ഒന്ന്... വേദങ്ങളിലും വേദാംഗങ്ങളിലും കര്‍ക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ദുര്‍ഘടം നിറഞ്ഞ മാസം എന്നു വിളിക്കുമെങ്കിലും കര്‍ക്കിടകം പുണ്യമാസമാണ്. കര്‍ക്കിടകം രാശിയുടെ ആദ്യബിന്ദുവിലൂടെ സൂര്യന്‍ കടന്നു പോകാനായി എടുക്കുന്ന സമയമാണ് കര്‍ക്കിടക സംക്രാന്തി. കര്‍ക്കിടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കു സൂര്യന്‍ മാറുന്ന സമയം വരെയുള്ള ഒരു മാസം കര്‍ക്കിടകത്തിന്റെ പുണ്യകാലമാണ്.
മലയാള വര്‍ഷത്തിന്റെ അവസാന മാസമായ കര്‍ക്കിടകത്തിനെ വൃത്തിയോടേയും, ശുദ്ധിയോടേയും കാത്തു സൂക്ഷിക്കണം. അജ്ഞാതമാകുന്ന അന്ധകാരം നീക്കി വിജ്ഞാനമാകുന്ന പ്രകാശം പരത്തണം. അതിനു വേണ്ടിയാണ് രാമായണ പാരായണവും രാമായണ ശ്രവണവും കര്‍ക്കിടകത്തില്‍ നിര്‍ബന്ധമാക്കുന്നത്.
കര്‍ക്കിടകം ഒന്നു മുതല്‍ മാസം തീരും വരെ കേരളത്തിലെ എല്ലാ വീട്ടിലും ശ്രീഭഗവതിയെ വരവേല്‍ക്കാനായി ശീവോതിക്കു (ശ്രീഭഗവതി) വെക്കല്‍ എന്ന ചടങ്ങ് അനുഷ്ഠിക്കും. മച്ചില്‍ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുന്നത്. ചിലര്‍ പൂമുഖത്താണ് വിളക്ക് വയ്ക്കുക. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായാണ് ഈ ചടങ്ങ് നടത്തുക.
രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മം തൊടുവിത്ത് നാക്കില വച്ച് അതില്‍ രാമായണം, കണ്ണാടി, കണ്‍മഷി, കുങ്കുമം, വസ്ത്രം, പണം, തുളസി, അഷ്ടമംഗല്യം, നിറപറ, നിറനാഴി, ദശപുഷ്പം, വെറ്റില, അടക്ക എന്നിവ വയ്ക്കുന്നു. പൂമുഖത്ത് കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകുന്നേരമേ മാറ്റാറുള്ളു. രാത്രിയായാല്‍ മുടങ്ങാതെ രാമായണം വായിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha