സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം....

സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രൊവിഡന്‍സ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വളവി ആന്‍ഡ് കമ്പനി സുരക്ഷാ ജീവനക്കാരന്‍ കൊല്ലം പടപ്പക്കര സില്‍വ ഹൗസില്‍ ബിജു അലോഷ്യസാണ് (47) മരിച്ചത്.
ബുധന്‍ രാവിലെ 8.30നായിരുന്നു സംഭവം നടന്നത്. പ്രിന്റിങ് സാമഗ്രികള്‍ താഴത്തെ നിലയില്‍ നിന്ന് ഒന്നാംനിലയിലേക്ക് ലിഫ്റ്റ് വഴി എത്തിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഒന്നാംനിലയില്‍ സാധനങ്ങള്‍ ഇറക്കുന്നതിനിടെ ഒരു പാക്കറ്റ് ലിഫ്റ്റിനുള്ളിലേക്ക് വീണു. ഇത് എടുക്കാനായി തല ഇട്ടപ്പോള്‍ കേബിള്‍ പൊട്ടി ലിഫ്റ്റ് വീഴുകയായിരുന്നുവെന്ന് ക്ലബ് റോഡ് -അഗ്‌നിരക്ഷാസേന പറഞ്ഞു.
ലിഫ്റ്റിന്റെ മുകള്‍ഭാഗം കഴുത്തില്‍ പതിക്കുകയായിരുന്നു. തല ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. സെന്‍ട്രല്‍ പൊലീസും ക്ലബ് റോഡ് അഗ്‌നിരക്ഷാസേനയുംചേര്‍ന്ന് ലിഫ്റ്റിന്റെ മുകള്‍ഭാഗം ഉയര്‍ത്തി ബിജുവിനെ പുറത്തെടുത്ത് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.സംസ്‌കാരം വെള്ളി പകല്‍ 10ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha