കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ഏകീകൃതഫീസ് നിശ്ചയിക്കാന്‍ ദേവസ്വംബോഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി

കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന് ഏകീകൃതഫീസ് നിശ്ചയിക്കാന്‍ ദേവസ്വംബോഡിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.എന്‍. വാസവന്‍ . ബലിതര്‍പ്പണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരുവല്ലം പരശുരാമക്ഷേത്രത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവല്ലം ക്ഷേത്രത്തിനു സമീപത്ത് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി പൊലീസും മോട്ടോര്‍വാഹനവകുപ്പും ഇടപെടണം. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വെള്ളം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കുകയും വേണം.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ താമസസൗകര്യം ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കുകയും ചെയ്യും. ശംഖുംമുഖത്ത് മത്സ്യബന്ധനബോട്ടുകള്‍ മാറ്റുന്നതിന് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് സുരക്ഷാ സംവിധാനമൊരുക്കുകയും വേണം. ആവശ്യമെങ്കില്‍ സ്‌കൂബ സംഘങ്ങളെയും ലൈഫ് ഗാര്‍ഡുകളെയും പൊലീസിനെയും വിന്യസിക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ മൊബൈല്‍ടീമും സി.പി.ആര്‍ സൗകര്യങ്ങളോടുകൂടിയ സെന്ററും ബലിതര്‍പ്പണ പരിസരത്ത് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha