കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്ന നിലയില്‍...

കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണു. പത്തനംതിട്ട കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നത്. രണ്ടു വര്‍ഷത്തോളമായി ഈ കെട്ടിടം ഉപയോഗശൂന്യമായിരുന്നു. പൊളിച്ചുമാറ്റാന്‍ വെച്ച കെട്ടിടമാണ് തകര്‍ന്നത്.
സമീപപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി നല്ല മഴയുണ്ടായിരുന്നു. രാത്രിയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്നാണ് സൂചന. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്. മേല്‍ക്കൂരയും മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കെട്ടിടം പൂര്‍ണമായും ഉപേക്ഷിച്ച നിലയിലായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാലും ഉപയോഗത്തിലില്ലാതിരുന്ന കെട്ടിടമായതിനാലും വന്‍ അപകടമാണ് ഒഴിവായത്.
80 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് ഇതെന്ന് സ്‌കൂളിലെ അധ്യാപകര്‍ പറഞ്ഞു. സ്‌കൂളിനായി പണിത ആദ്യകാല കെട്ടിയങ്ങളില്‍ ഒന്നാണിത്. സ്‌കൂളിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാനായി ഒരു സ്റ്റേഡിയം പണിയാനായിരുന്നു സ്‌കൂള്‍ അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ച് കാത്തിരിക്കവെയാണ് കെട്ടിടം തകര്‍ന്നുവീണ നിലയില്‍ കണ്ടത്.
"
https://www.facebook.com/Malayalivartha