എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ ഏര്‍പ്പെടുത്തുക ലക്ഷ്യം... തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ....

തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷന്‍ വിതരണത്തിനും ഉള്‍പ്പെടെ മുഖം തിരിച്ചറിയല്‍ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയല്‍ ഏര്‍പ്പെടുത്തുകയാണ് ഉദ്ദേശ്യം.
'ഇന്ത്യയിലെ ആധാര്‍ പ്രവര്‍ത്തനം' സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) മറുപടി. അങ്കണവാടി ആനുകൂല്യങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ നടപ്പാക്കാനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഇതാണ് റേഷന്‍കടകളിലേക്കും തൊഴിലുറപ്പുപദ്ധതിയിലേക്കും അടക്കം വ്യാപിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha