13 വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം.. രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി..സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ അഹന്ത അവസാനിപ്പിക്കണം..

എന്തൊക്കെ ആരൊക്കെ പറഞ്ഞു വന്നാലും നഷ്ടപ്പെട്ട മകന് തുല്യമാകില്ല മറ്റൊന്നും. ഇപ്പോഴിതാ കൊല്ലത്തെ തേവലക്കര സ്കൂളിൽ 13 വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.“വിഷയത്തിൽ രാഷ്‌ട്രീയം കാണരുത്.
ശക്തമായ നടപടി സ്വീകരിക്കണം. പൊതുസമൂഹം ഇടപെടുന്ന സ്ഥലങ്ങളിൽ പ്രത്യേകിച്ച് സ്കൂളുകളിലും ആശുപത്രികളിലുമൊക്കെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഡിഇഒ ഉത്തരം പറയണം. കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല. അവർ അത് പരിശോധിക്കട്ടെയെന്നും” സുരേഷ് ഗോപി പറഞ്ഞു.തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും (കൊല്ലം റൂറൽ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍. ചെരുപ്പെടുക്കാനായി മുകളില്‍ കയറി ചെന്നപ്പോള്‍ കാല്‍ തെന്നിപ്പോയതോടെയാണ് ഷോക്കേറ്റതെന്ന് ദൃക്‌സാക്ഷിയായ നാട്ടുകാരന്‍ പറഞ്ഞു. ഉടനെ ലൈനില്‍ രണ്ട് കൈ കൊണ്ട് പിടിച്ചപ്പോള്‍ കാല് മടങ്ങി മുകളില്‍ പോയി.
ഇവനെന്തോ വേല കാണിക്കുകയാണെന്നാണ് താഴെ നിന്ന സഹപാഠികള്‍ വിചാരിച്ചത്. കൈ വൈദ്യുതി ലൈനില്‍ തട്ടി പോവുകയായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്ത് മിനുറ്റോളം അങ്ങനെ കിടന്നു. പിന്നീട് അധ്യാപകരാണ് ബെഞ്ച് വെച്ച് തട്ടിയിട്ടത്. അന്നേരം തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മിഥുന്‍ പഠനത്തിനെത്തിയിട്ട് ഒരു മാസം മാത്രമെ ആയിട്ടുള്ളു. പടിഞ്ഞാറേ കല്ലട വലിയപടം വിളന്തറ ക്ഷേത്രത്തിന് അടുത്താണ് മിഥുന്റെ വീട്.
പട്ടുകടവ് സ്‌കൂളില്‍നിന്ന് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഈ അധ്യയന വര്‍ഷമാണ് മാറിയത്. ഹൈസ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. സ്‌കൂളില്‍ കളിക്കുന്നതിനിടെ, സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനിടെയാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്.
https://www.facebook.com/Malayalivartha