ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവം, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് വിതുരയില്‍ ആദിവാസി യുവാവ് ബിനു മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു വ്യക്തമാക്കി. ബിനുവിന്റെ മരണത്തില്‍ മന്ത്രി അനുശോചിച്ചു.
വിതുര താലൂക്ക് ആശുപതിയില്‍നിന്ന് അടിയന്തര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് മണിക്കൂറുകളോളം തടഞ്ഞത്. രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും സമരക്കാര്‍ പിന്മാറിയില്ല. ഇതോടെയാണ് വിതുര സ്വദേശി ബിനു മരണത്തിന് കീഴടങ്ങിയത്.
"
https://www.facebook.com/Malayalivartha