വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..

യുഎഇയിലെ മലയാളി സമൂഹത്തിനിടയിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണതയിൽ ഞെട്ടി പലരും ചോദിക്കുന്ന ഉത്തരംകിട്ടാത്ത ചോദ്യമാണിത്.കുടുംബാംഗങ്ങൾക്ക് പോലും കൃത്യമായി അറിയാത്ത കാരണങ്ങളാൽ ജീവിതം സ്വയം അവസാനിപ്പിക്കുന്നവരിൽ യുവതീയുവാക്കളാണ് ഏറ്റവും കൂടുതൽ. കോവിഡ്19 കാലത്ത് ഒന്നിലേറെ പ്രവാസി മലയാളി ബിസിനസുകാർ ജീവനൊടുക്കിയപ്പോൾ, ഇപ്പോഴിതാ വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത കണ്ടുവരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ യുഎഇയിൽ രണ്ട് മലയാളി യുവതികളാണ് സ്വയം മരണം വരിച്ചത്. ഇതോടെ ഈ ചോദ്യം വീണ്ടും പ്രസക്തമാകുന്നു.
ഷാര്‍ജയില്‍ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്. മദ്യപാനിയും കടുത്ത സംശയരോഗിയുമാണ് സതീഷെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. നാട്ടിലായാലും ഗള്‍ഫിലായാലും ഇയാള്‍ മദ്യലഹരിലായിരുന്നു നടത്തം.
നാട്ടില്‍ ഗുണ്ടകളുമായി അടക്കം കണക്ഷന്‍ സതീഷിന് ഉണ്ടായിരുന്നു.പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തിയ ചരിത്രമുണ്ട് ഇയാള്‍ക്ക്. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
'പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ കഴിയുന്ന സമയത്ത്, വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ വന്ന സമയത്ത്, ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോള്‍ സതീഷും കൂട്ടുകാരും മതില്‍ ചാടുന്ന സന്ദര്‍ഭമാണ് കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഞാന്‍ സ്റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാന്‍ കാലത്ത് മതില്‍ ചാടി വരുന്നതിന്റെ അര്‍ഥം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. നി ഇവിടത്തെ മരുമകന്‍ ആണ്. പക്ഷേ ഇവന്‍മാരോ'- അയല്‍വാസി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha