കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി നാലംഗസംഘം ഡല്‍ഹിയില്‍ പിടിയില്‍

വിപണിയില്‍ 1.90 കോടി രൂപ വിലമതിക്കുന്ന 411 കിലോഗ്രാം കഞ്ചാവുമായി അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ പ്രധാന അംഗങ്ങളെ പിടികൂടി ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച്. ലോകേഷ് ഭരദ്വാജ് (27), ആശിഷ് ഖാസ (20), മൊയീന്‍ ഖാന്‍ (24), പ്രസാദ് (33) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
ക്രൈം ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ ചിലര്‍ മുന്‍പ് സമാനമായ കേസില്‍ പോലീസ് പിടിയിലായവരാണ്. വേഗത്തില്‍ പണം സമ്പാദിക്കാനാണ് പ്രതികള്‍ മയക്കുമരുന്ന് വിതരണം തിരഞ്ഞെടുത്തതെന്ന് അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha