Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തരൂരിന്റെ മോദി സ്തുതി: വിദേശമന്ത്രിസ്ഥാനവുമായി വിളിക്കുന്നു... നിര്‍ണായക മണിക്കൂറുകള്‍


ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുന്നു: ചെറിയാൻ ഫിലിപ്പ്


വിവാഹിതരായ യുവതീയുവാക്കൾ കുടുംബ പ്രശ്നത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യുന്ന പ്രവണത.. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ആരോപണങ്ങള്‍ നിരവധി ഉയരുകയാണ്..


വിപ്ലവനായകന് വിട: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു...


ആഗോള തലത്തില്‍ വിമര്‍ശനം കടുക്കുകയാണ്.. വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍..

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു; അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

21 JULY 2025 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

തൊഴിലാളി വർഗ്ഗത്തിന്റെയും അധ്വാനിക്കുന്നവരുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവ് ; അനുശോചിച്ച് മുൻ കെപിസിസി പ്രസിഡൻറ് എംഎം ഹസൻ

ഗുരു ദേവന്‍ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശ; ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് നീക്കമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളെ ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി

കമ്യൂണിസ്റ്റ് അക്രമത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് പ്രതിരോധ ശക്തിയുടെ പ്രതീകമായും ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർക്ക് പ്രചോദനമായും നിലകൊള്ളുന്നു; സദനന്ദൻ മാസ്റ്ററെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെ ;-

സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്‌, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും. അനീതികളോട്‌ സമരസപ്പെടാത്ത, മനുഷ്യപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച, പാവപ്പെട്ടവന്റെ ജീവിത സമരങ്ങളിലെ മുന്നണി പോരാളിയായ കമ്യൂണിസ്റ്റായിരുന്നു സഖാവ്‌ വി എസ്‌. സഖാവിന്റെ വിയോഗം വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത വിടവാണ്‌ കേരളത്തിനുണ്ടാക്കിയിരിക്കുന്നത്‌.

സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്‌ അച്യുതാനന്ദൻ. ജന്മിത്വത്തിനെതിരായ പോരാട്ടത്തിലൂടെ കേരളക്കരയിൽ ഉദിച്ചുയർന്ന നക്ഷത്രമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ്‌ പാർട്ടി ലോകത്തിന്‌ നൽകിയ അതുല്യസംഭാവന. അനാഥത്വത്തോട്‌ പൊരുതിയ ബാല്യം മുതൽ ആരംഭിച്ചതാണ്‌ ആ സമരജീവിതം. ജീവിതത്തെ സമരമായി കണ്ട അദ്ദേഹം എക്കാലവും നീതി ലഭിക്കാത്ത മനുഷ്യരുടെ അത്താണിയായി.

പുന്നപ്ര –- വയലാർ സമരം, കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങൾ, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ളയ്‌ക്കും മതികെട്ടാനിലെ ഭൂമി കയ്യേറ്റത്തിനെതിരായ പ്രതിഷേധം എന്നിവയെല്ലാം വിഎസിന്റെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണ്‌. രാഷ്ട്രീയത്തിനപ്പുറം എല്ലാ മനുഷ്യരുടെയും ജീവിതത്തിലേക്കും മനസിലേക്കും വിഎസ്‌ ഇറങ്ങിച്ചെന്നത്‌ ഒരു പോരാളിയായാണ്‌. ദിവാൻ ഭരണത്തിനെതിരെ നടന്ന തൊഴിലാളി വർഗ സമരങ്ങളെ മുന്നിൽ നിന്ന്‌ നയിച്ച കരുത്തായിരുന്നു ആ മഹാ ജീവിതത്തിന്റെ മൂലധനം. പൊലീസിന്റെ ലാത്തിക്കും തോക്കുകൾക്കും തോൽപ്പിക്കാനാകാത്ത കരുത്തുറ്റ ജീവിതം.

ഭീഷണികൾക്കും അധികാര ദുഷ്പ്രഭുത്വത്തിനും മുന്നിൽ ശിരസ്‌ കുനിക്കാതെ, സ്വയം തെളിച്ച വഴിയിലൂടെയാണ്‌ വിഎസ്‌ കേരളത്തെ നയിച്ചത്‌. ഒരു നൂറ്റാണ്ട്‌ പൂർത്തിയാക്കിയ ആ ജീവിതം അവസാനിക്കുമ്പോഴും വിഎസ്‌ ഇല്ലാത്ത കേരളത്തെക്കുറിച്ച്‌ ചിന്തിക്കാൻ നമുക്കാകില്ല. സ്വാതന്ത്ര്യ സമര സേനാനി, കർഷക, കർഷക തൊഴിലാളി സമരങ്ങളുടെ അതുല്യ സംഘാടകനും അമരക്കാരനും, സിപിഐ എം സംസ്ഥാന സെക്രട്ടറി, പൊളിറ്റ്‌ബ്യൂറോ അംഗം, കേരളത്തിന്റെ മുഖ്യമന്ത്രി, അഴിമതികളോട്‌ പടവെട്ടിയ പ്രതിപക്ഷ നേതാവ്‌..

അങ്ങിനെ ഒറ്റക്കള്ളിയിൽ ഒതുക്കാൻ കഴിയാത്ത ജീവിതമായിരുന്നു വിഎസിന്റേത്‌. പ്രിയസഖാവിന്റെ വിയോഗം അങ്ങേയറ്റം ദുഃഖവും വേദനയുമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സഖാവിനൊപ്പമുള്ള അനേകായിരം ഓർമകളാണ്‌ മനസിലേക്ക്‌ ഇരച്ചെത്തുന്നത്‌. വിപ്ലവ കേരളത്തെ മുന്നിൽ നിന്ന്‌ നയിച്ച ധീര സഖാവിന്റെ ഓർമകൾക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. വിട പ്രിയസഖാവേ.. ലാൽസലാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് മാസത്തിനിടെ എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഒമ്പത് കാരണം കാണിക്കല്‍ നോട്ടീസുകള്‍  (1 hour ago)

ആലുവ ലോഡ്ജിലെ കൊലപാതകം: കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു  (2 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാദ്ധ്യത  (2 hours ago)

നിമിഷ പ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍  (2 hours ago)

വിഎസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ടച്ചിങ്‌സ് ഒമ്പതാം തവണയും ആവശ്യപ്പെട്ടപ്പാള്‍ ജീവനക്കാര്‍ നിരസിച്ചു; പിന്നെ നടന്ന കൊലപാതക ശ്രമം  (3 hours ago)

പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യചിത്രത്തെ വാനോളം പുകഴ്ത്തി അനൂപ് മേനോന്റെ കുറിപ്പ്  (3 hours ago)

സ്ത്രീധനം ചോദിച്ച് വരുന്നവന്മാരെ പുറം കാല് കൊണ്ട് ചവിട്ടി പുറത്താക്കണം  (3 hours ago)

രാവിലെ, ഉച്ചയ്ക്ക്, രാത്രി മൂന്ന് നേരം എനിക്കെതിരെ ട്രോള്‍ ഉണ്ടാക്കി ആക്ഷേപിക്കണം  (3 hours ago)

സംസ്ഥാനത്ത് നാളത്തെ പൊതുഅവധി ബാങ്കുകള്‍ക്കും ബാധകം  (3 hours ago)

ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (4 hours ago)

ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി ട്രെയിലർ പ്രകാശനം ചെയ്തു  (4 hours ago)

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ - എത്തി  (4 hours ago)

Malayali Vartha Recommends