എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നിൽക്കുകയാണ്; ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ; അതുല്യയോട് കരഞ്ഞ് നിലവിളിച്ച് സതീശൻ; അതുല്യയുടെ മരണത്തിൽ ആ മൂന്നാമനും' പങ്ക്.! ഫോണിൽ വിളിച്ച് പറഞ്ഞത്

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിൽ നിന്നും നേരിട്ടത് കൊടു ക്രൂരതകളായിരുന്നുവെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു . ഇത്രയും ക്രൂരതകളെ നേരിട്ടെങ്കിലും എന്ത് കൊണ്ട് ഇട്ടിട്ടു പോയില്ല എന്ന ചോദ്യമുയരുന്നുണ്ട് . എന്നാൽ അതുല്യയ്ക്കും ഒരു ദിവസം എല്ലാം ശരിയാകും എന്ന പ്രതീക്ഷയായിരുന്നു.
മാത്രമല്ല ഒരു സൃഹൃത്തിന്റെ ഇടപെടലിനെ കുറിച്ച് കൂടി ആ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട് സതീശന്റെ സുഹൃത്ത് ആയ ഒരു വ്യക്തി വിളിച്ചിട്ട് അയാൾ ഇനി തെറ്റൊന്നും ചെയ്യില്ല, ഒരു അവസരം കൂടി കൊടുത്തു കൂടെയെന്ന് അതുല്യയോട് ചോദിക്കുന്നുണ്ടായിരുന്നു. അതായത് ആ സൃഹൃത്ത് സംസാരിച്ചത് സതീശനു വേണ്ടിയായിരുന്നു . സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ അതുല്യ പറയുന്നത് ഇപ്രകാരമാണ് ;-
എല്ലാവരും നിർബന്ധിച്ചിട്ടാ അയാളുടെ കൂടെ നിൽക്കുന്നത്, മാറ്റം വരുമായിരിക്കും. എനിക്ക് അവസാനമായിട്ട് ഒരു അവസരം കൂടി തരണമെന്നും എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നിൽക്കുകയാണ്. ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂവെന്ന് പറഞ്ഞ് സതീഷ് അതുല്യയെ പിടിച്ചുനിർത്തുകയായിരുന്നു
ഞാൻ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ. അങ്ങനെ ഇങ്ങനെ ഒക്കെ പറഞ്ഞു. ഞാൻ എതിർത്തായിരുന്നു സംസാരിച്ചത്. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണ്ട, താല്പര്യം ഇല്ല എന്നുതന്നെയാണ് പറഞ്ഞത്. അച്ഛനും അപ്പച്ചിയും കൊച്ചച്ചനും അവരെല്ലാവരും വിളിച്ചിട്ട് പറഞ്ഞു, ഇനി അവൻ ഇവിടെ കിടന്ന് ചത്തു കഴിഞ്ഞാൽ അത് നിന്റെ തലയും കൊണ്ട് പോകും.
സതീശിന്റെ സുഹൃത്ത് വിളിച്ചിട്ട് അയാൾ ഇനി തെറ്റൊന്നും ചെയ്യത്തില്ല, ഒരു അവസരം കൂടി കൊടുത്തുകൂടെയെന്ന് ചോദിച്ചു. എല്ലാവരുടെ അടുത്തും ഇയാൾ വിളിച്ച് കാല് പിടിച്ച് സംസാരിച്ചു. അപ്പച്ചിയും കൊച്ചച്ചനും എല്ലാരും നീ ഒന്ന് ശ്രമിച്ചു നോക്ക് മാറ്റമില്ലെങ്കിൽ നമുക്ക് വേണ്ട എന്നു പറഞ്ഞു. അമ്മ മാത്രമേ ഉള്ളായിരുന്നു എതിര് എന്നായിരുന്നു ശബ്ദ സന്ദേശത്തിൽ പറയുന്നത് .
https://www.facebook.com/Malayalivartha