ബംഗ്ലദേശില്‍ വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂള്‍ കെട്ടിടത്തിനു മുകളിലേക്ക് തകര്‍ന്നു വീണു

ബംഗ്ലദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ തകര്‍ന്നുവീണു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്കു മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കന്‍മേഖലയായ ഉത്തരയില്‍ മൈല്‍സ്‌റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യാംപസില്‍ തകര്‍ന്നുവീണത്.
അപകടം നടക്കുമ്പോള്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളുണ്ടായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.06നായിരുന്നു സംഭവമെന്ന് ബംഗ്ലദേശ് സൈന്യം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോളജ് കന്റീനിന്റെ പുറത്തേക്കാണ് വിമാനം വീണതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha