ഹൃദയംതൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ. രമ

വി.എസിന്റെ വിയോഗത്തില്‍ ഹൃദയംതൊടുന്ന കുറിപ്പുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ. രമ. ടി.പി. ചന്ദ്രശേഖരന്റെ അതിക്രൂര കൊലപാതകത്തിന് പിന്നാലെ വീട്ടിലെത്തിയ വി.എസ് കൈക്കൂപ്പി നില്‍ക്കുന്നതും രമ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച് പൊട്ടിക്കരയുന്നതുമായ ചിത്രം പങ്കുവഹിച്ചാണ് കെ.കെ. രമ പ്രിയപ്പെട്ട നേതാവിന് ഫെയ്‌സ്ബുക്കിലൂടെ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
''പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസ്സഹായയായിനിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവ്.. അന്ത്യാഭിവാദ്യങ്ങള്‍..'' കെ.കെ. രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2012ല്‍ രകേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടേതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് വി.എസ്. സ്വീകരിച്ചിരുന്നത്. അന്ന് വി.എസ്. ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും കെ.കെ. രമയ്ക്ക് മുന്നില്‍ കൈക്കൂപ്പിനിന്ന ദൃശ്യങ്ങളും രാഷ്ട്രീയകേരളത്തില്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.
https://www.facebook.com/Malayalivartha