206 -ാം നമ്പർ മുറിയിൽ സ്ഥിരമായി ഇരുവയും എത്താറുണ്ട്; ഇന്നലെ രാത്രി എന്നെ കല്യാണം കഴിക്കണമെന്ന് അഖില; പിന്നാലെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു; വീഡിയോ കോൾ വിളിച്ച് സൃഹൃത്തുക്കളെ കാണിച്ചു ; പോലീസ് ആ മുറിയിൽ കണ്ട കാഴ്ച

കൊച്ചി ആലുവാ നഗരത്തെ നടുക്കി അരുംകൊലപാതകം. നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യവും പിന്നാലെ ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് . ഈ ലോഡ്ജിൽ ഇവർ സ്ഥിരം വരാറുണ്ട് എന്നാണ് ലോഡ്ജ് ജീവനക്കാർ പറയുന്നത്. 206 നമ്പർ മുറിയിലാണ് കൊലപാതകം നടന്നത്.
അഖില എന്ന കുണ്ടറ സ്വദേശിയാണ് മരിച്ചത്. 1 മണിയോടെ പോലീസ് സ്റ്റേഷനിൽ കോൾ വന്നു. എന്റെ സൃഹൃത്ത് ഈ ലോഡ്ജിൽ ഒരാളെ കൊലപ്പെടുത്തി എന്നാണ് ഫോൺ സന്ദേശം വന്നത്. പോലീസ് എത്തുമ്പോൾ യുവതിയെ കഴുത്തിൽ ഷോൾ മുറുക്കിയ നിലയിലും യുവാവ് അടുത്ത് ഇരിക്കുന്ന നിലയിലുമാണ് കണ്ടത് .
38 വയസ്സുണ്ട് അഖിലയ്ക്ക്. ബിനുവിന് 35 വയസ്സുണ്ട്. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമികമായി ബിനുവിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഇന്നലെ വിവാഹം കഴിക്കണം എന്ന ആവശ്യം അഖില ഉയർത്തുന്നു ഇയാൾ മദ്യപിച്ച് ലെക്ക് കെട്ട നിലയിലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരേണ്ടതായിരുന്നു.
സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി . ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൈൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്ജിലാണ് കൊലപാതകമുണ്ടായത് . ലോഡ്ജ് ജീവനക്കാർ പറയുന്നത് ഇരുവരും ഇടയ്ക് ഇവിടെ വരാറുണ്ട് എന്നാണ് .
https://www.facebook.com/Malayalivartha