വാക്കുതര്‍ക്കത്തിനൊടുവില്‍...ഹെല്‍മറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരന്‍ മരിച്ചു....

ഹെല്‍മറ്റ് കൊണ്ട് അടിയേറ്റ് ചികിത്സയിലായിരുന്ന 85 കാരന്‍ മരിച്ചു. എരഞ്ഞിപ്പാലം രാരിച്ചന്‍ റോഡില്‍ ചെറുകാണ്ടി വീട്ടില്‍ ദേവദാസനാണ് (85) മരിച്ചത്. സംഭവത്തില്‍ അയല്‍വാസി എരഞ്ഞിപ്പാലം ചേനാംവയല്‍ വീട്ടില്‍ അജയ്ക്കെതിരെ നടക്കാവ് പൊലീസ് കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞമാസം 26ന് വൈകുന്നേരമാണ് സംഭവം. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിലൂടെ ദേവദാസനും അജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ, അജയ് ഹെല്‍മറ്റ് കൊണ്ട് ദേവദാസിനെ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ദേവദാസന്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി മകന്‍ ബേബി കിഷോറിന്റെ മൊഴി രേഖപ്പെടുത്തി അജയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ അജയ്ക്ക് കോടതി ജാമ്യമനുവദിച്ചു. ഇതിനിടെയാണ് ചികിത്സയിലായിരുന്ന ദേവദാസന്‍ ശനിയാഴ്ച രാവിലെ മരിച്ചത്.
തുടര്‍ന്ന്, അജയ്ക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തി കേസെടുത്തു. പുതിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോടതി നിര്‍ദേശാനുസരണം അറസ്റ്റ് രേഖപ്പെടുത്തുമെന്നും നടക്കാവ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha