ഇറാന്റെ ചതി നിമിഷയുടെ ഭാവി തകർക്കും..! ഓഗസ്റ്റ് 14-ന് നിർണ്ണായകം യമനിൽ അവസാന ചർച്ച

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കി ഇന്ത്യ. ഇറാനെ മധ്യസ്ഥ ശ്രമത്തില്‍ പങ്കാളിയാക്കിയാണ് പുതുനീക്കം. യെമനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇറാന്‍. ഇതാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതോടെ തുടര്‍ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരുന്നു. ഇത് യെമനുമായി നല്ല യോജിപ്പിലുള്ള രാജ്യങ്ങളെ സമീപിക്കാന്‍ ഇന്ത്യയ്ക്ക് വഴിതുറന്നു കൊടുത്തു. അതേസമയം, നിമിഷ പ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘം ഇനി യെമനിലേക്ക് പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നുമുണ്ട്.
ഇപ്പോള്‍ ആരെയും കാണേണ്ടതില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബം. അത്തരമൊരു സാഹചര്യത്തില്‍ മധ്യസ്ഥ സംഘത്തെ യെമനിലേക്ക് അയക്കുന്നത് വെല്ലുവിളിയാണെന്നാണ് കേന്ദ്ര നിലപാട്. നാലംഗ സംഘം യാത്രാനുമതി തേടാനിരിക്കെയാണ് ഇത്തരമൊരു വിലയിരുത്തലില്‍ കേന്ദ്രം എത്തിനില്‍ക്കുന്നത്.
മധ്യസ്ഥ ചര്‍ച്ചയ്ക്ക് യെമനില്‍ പോകണമെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രണ്ട് പ്രതിനിധികള്‍ സംഘത്തില്‍ വേണമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ പരമോന്നത കോടതി നിര്‍ദേശിച്ചു.
വിഷയത്തില്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്നാണ് കേസ് പരിഗണിച്ച വെള്ളിയാഴ്ചയും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം നിമിഷ പ്രിയയുടെ അമ്മ ഇതിനകം യെമനില്‍ ഉണ്ടല്ലോയെന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
തങ്ങളുടെ ആവശ്യം കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന അഡ്വ. സുഭാഷ് ചന്ദ്രന്റെ പ്രതികരണം. ഓഗസ്റ്റ് 14നാണ് ഇനി സുപ്രീം കോടതി കേസ് പരിഗണിക്കുക.
ജൂലൈ 16നായിരുന്നു നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ നേരത്തേ യെമന്‍ അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ കാന്തപുരം എപി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള ഇടപെടലിനെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ കുടുംബത്തിന് മാത്രമാണ് അവകാശമെന്ന് കേന്ദ്ര സർക്കാർ. കുടുംബത്തിന് പുറമെ പവർ ഓഫ് അറ്റോർണിക്കും ചർച്ച നടത്താം. ഇവർക്ക് എല്ലാവിധ സഹായവും സർക്കാർ നൽകുന്നുണ്ട്. ഏതെങ്കിലും ഒരു സംഘടനാ ചർച്ച നടത്തിയാൽ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം ചർച്ചകൾക്കായി നയതന്ത്ര -മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന് സുപ്രീം കോടതി അനുമതി നൽകി.
https://www.facebook.com/Malayalivartha