തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കാനുള്ള കരട് വോട്ടര്‍ പട്ടിക ബുധനാഴ്ചയും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പുതുക്കാനുള്ള കരട് വോട്ടര്‍ പട്ടിക ബുധനാഴ്ചയും അന്തിമ പട്ടിക ആഗസ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ .
കരട് പട്ടികയില്‍ 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാര്‍ഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാന്‍സ്ജെന്‍ഡറും) വോട്ടര്‍മാരാണുള്ളത്.
കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും കമീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ് സൈറ്റിലും പരിശോധനക്ക് ലഭിക്കും. ആഗസ്റ്റ് ഏഴു വരെ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുന്നതാണ്. 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സായവര്‍ക്ക് പേര് ചേര്‍ക്കാം.
പേരു ചേര്‍ക്കാനും, അപേക്ഷ, ഉള്‍ക്കുറിപ്പ് തിരുത്താനും, സ്ഥാനമാറ്റം വരുത്താനും കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ പ്രിന്റൗട്ടില്‍ അപേക്ഷകനും വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കുകയും വേണം.
"
https://www.facebook.com/Malayalivartha