ശുഭാംശു ശുക്ല ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസില്‍

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസില്‍ ഉള്‍പ്പെടുത്തും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കാന്‍ ഉണ്ടാകും.
പരിസ്ഥിതിപഠന പുസ്തകത്തിലെ, ''ഭൂമി, നാം പങ്കിടുന്ന വീട്'' എന്ന അധ്യായത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. '' എന്നാണ്; ഒരതിര്‍ത്തിയും കാണാനായില്ല. ഒരതിര്‍ത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്.
നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ്, ഭൂമി നമ്മുടെ വീടും. നാമെല്ലാം അതിലുണ്ട്'' എന്ന ശുഭാംശുവിന്റെ വാക്കുകള്‍ ഈ അധ്യായത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടു നടത്തിയ സംഭാഷണത്തിലാണ് ശുഭാംശു ഇങ്ങനെ പറഞ്ഞത്.
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ ഐഎസ്എസ് വാസത്തിനുശേഷം തിരിച്ചെത്തിയ ശുഭാംശു ഇപ്പോള്‍ യുഎസിലാണ്. അടുത്ത മാസം ഇന്ത്യയിലെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha