മലക്കപ്പാറയില്‍ കുടിലില്‍ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു...

മലക്കപ്പാറയില്‍ കുടിലില്‍ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരന്‍കുടി ആദിവാസി ഊരിലെ നാല് വയസുകാരനെ പുലി ആക്രമിച്ചു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെടുകയായിരുന്നു.
അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ കുടിലില്‍ കയറിയാണ് പുലി ആക്രമിച്ചത്. ആക്രമണം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം നടന്നത്. വീരന്‍കുടി ഊരിലെ ബേബി, രാധിക ദമ്പതികളുടെ മകന്‍ രാഹുലിനാണ് പരിക്കേറ്റത്.
കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോള്‍ പുലി കുടിലില്‍ നിന്ന് ഓടി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha