കോയിപ്രത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയും ഭാര്യ പിതാവ് അടക്കം രണ്ടു പേരെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയില്‍...

കോയിപ്രത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയും ഭാര്യ പിതാവ് അടക്കം രണ്ടു പേരെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്ത പ്രതി പൊലീസ് പിടിയില്‍. കവിയൂര്‍ കോട്ടൂര്‍ സ്വദേശി ജയകുമാര്‍ (അജി-42) ആണ് പിടിയിലായത്.
തിരുവല്ല വൈ.എം.സി.എ ജങ്ഷനിലെ നഗരസഭ മൈതാനത്തിന് സമീപം മേല്‍പാലത്തിന് താഴെയുള്ള ഷെഡില്‍ കിടന്ന് ഉറങ്ങുകയായിരുന്ന പ്രതിയെ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് പിടികൂടിയത്. ശനിയാഴ്ചയാണ് ജയകുമാര്‍ ഭാര്യ ശാരിമോളെ (ശ്യാമ-35) കുത്തി കൊലപ്പെടുത്തുകയും ഭാര്യയുടെ ബന്ധുക്കളുടെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.
സംഭവശേഷം ട്രെയിനില്‍ കടന്നുകളഞ്ഞതായും പൊലീസില്‍ കീഴടങ്ങാനായി തിരികെ എത്തിയതാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പ്രതി കവിയൂര്‍, കല്ലൂപ്പാറ പ്രദേശങ്ങളില്‍ ഉള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പ്രതി കല്ലൂപ്പാറ കറുത്തവടശ്ശേരികടവ് ഭാഗത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം വന്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തി.
അന്വേഷണത്തില്‍ പ്രതി സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉള്ളതായി വ്യക്തമായി. തുടര്‍ന്ന് ഒരു സംഘം സി.സി.ടി.വി പരിശോധന നടത്തി. രണ്ടാം സംഘം നടത്തിയ പരിശോധനയില്‍ ഷെഡില്‍ കാര്‍ഡ്‌ബോര്‍ഡ് വിരിച്ച് കിടന്നുറങ്ങുകയായിരുന്ന ജയകുമാറിനെ പിടികൂടി.
"
https://www.facebook.com/Malayalivartha