സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കും...

സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 65 ആക്കും. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ട്രേഡ് യൂണിയനുകള്‍ രേഖാമൂലം അഭിപ്രായം നല്‍കാനായി നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ മാസവും അഞ്ചിന് മുമ്പ് ഓണറേറിയം നല്‍കുന്ന വിഷയം ധനമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും.
കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിലും സംസ്ഥാന വിഹിതം വിതരണം ചെയ്യും. പാചകത്തൊഴിലാളികളുടെ എണ്ണം 300 കുട്ടികള്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലാക്കുന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് നല്‍കാനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്യും. നിലവില്‍ 500:1 ആണ്. ഇത് മാറ്റണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.
പാചകത്തൊഴിലാളികള്‍ക്ക് യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ലേബര്‍ കമീഷണറെയും മിനിമം വേജസിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാന്‍ ലേബര്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
"
https://www.facebook.com/Malayalivartha