പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി...നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം വീണ്ടും പതിഞ്ഞു

പെരിന്തല്‍മണ്ണയിലെ മണ്ണാര്‍മലയില്‍ വീണ്ടും പുലി. നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം വീണ്ടും പതിഞ്ഞു. പുലര്‍ച്ചെയാണ് പുലി റോഡ് മറിച്ചുകടന്ന് വന്നത്.
ഇത് ആറാം തവണയാണ് പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിയുന്നത്. വനം വകുപ്പ് സമീപത്ത് കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുലിയെ പിടികൂടാനായി കഴിഞ്ഞിട്ടില്ല.
രണ്ട് മാസം മുമ്പ് പ്രദേശത്ത് ബൈക്ക് യാത്രക്കാര്‍ പുലിയെ കണ്ടിട്ടുണ്ടായിരുന്നു. വനംവകുപ്പിനെ അറിയിച്ചെങ്കിലും വനംവകുപ്പ് കാര്യമാക്കിയെടുത്തില്ല. പിന്നീടാണ് നാട്ടുകാര്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കുന്നത്. ശേഷം തുടര്‍ച്ചയായി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha