മോഷണക്കുറ്റം ആരോപിച്ച് ബാലനെ പൊള്ളലേല്‍പ്പിച്ച കേസ്... പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

ബന്ധുവായ സ്ത്രീയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചു എന്ന് ആരോപിച്ച് അയല്‍വാസിയായ 11 വയസ്സു മാത്രമുള്ള ബാലന്റെ ഇരുകൈകളും തുണികൊണ്ട് കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തി ച്ച് ഗുരുതരമായി പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ കുള ത്തൂര്‍, പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്ര- ത്തിനു സമീപം കല്ലുവിള വീട്ടില്‍ തങ്കപ്പന്‍ മകന്‍ ടൈറ്റസ് എന്നു വിളിക്കുന്ന അറുപത്തിമൂന്ന് വയസ്സുള്ള ജോര്‍ജ് ടൈറ്റസിനെ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി എം.പി. ഷിബു 20 വര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപപിഴയും ശിക്ഷിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ സ്ത്രീയുടെ പണം അടങ്ങിയ പേഴ്‌സ് കുളിക്കടവില്‍ വച്ച് കാണാതായത് ഈ കുട്ടിയാണ് എടുത്തതെന്ന സംശയത്താല്‍ കുട്ടിയുടെ ഇരുകൈകളും തുണിക്കൊണ്ട് കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പിന്തിരിപ്പിക്കാന്‍ പലരും ശ്രമി ച്ചുവെങ്കിലും പിന്തിരിപ്പിക്കാനായില്ല.
കുട്ടിക്ക് അതിഗുരുതരമായി പൊള്ളലേക്കുകയും നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കവെ പ്രതി കൂടി അവരോടൊപ്പം ആശുപത്രിയില്‍ പോകുകയും മണ്ണെണ്ണ വിളക്ക് ചരിഞ്ഞാണ് പെള്ളലേറ്റതെന്ന് ഡോക്ടറോട് പറമ് രേഖപ്പെടുത്തിക്കുകയും ഉണ്ടായി. യഥാര്‍ഥ സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടിയും വീട്ടുകാരും പ്രതിയോടുള്ള ഭയം കാരണം യഥാര്‍ഥ
സംഭവം പുറത്തു പറഞ്ഞതുമില്ല. നാലു മാസത്തോളം കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. എഴുപതു ദിവസം കഴിഞ്ഞശേഷം കുട്ടിയെ ഒറ്റയ്ക്കാക്കി അമ്മ വീട്ടില്‍ പോയ സമയം അടുത്ത ബെഡ്ഡില്‍ കിടന്ന രോഗിയോട് കുട്ടി യഥാര്‍ഥ സംഭവം വെളിപ്പെടുത്തുകയും ആ രോഗി ചൈല്‍ഡ് ലൈനില്‍ ഈ സംഭവം അറിയിക്കുകയും ഉണ്ടായി.
അങ്ങനെയാണ് ഈ കേസ് റിപ്പോര്‍ട്ടാകുന്നത്. കുട്ടിക്ക് ഇപ്പോഴും രണ്ട് കൈയ്യും നിവര്‍ത്താന്‍ സാധിക്കില്ല. മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി. അതിസമ്പന്നനായ പ്രതിയുടെ ഭീഷണി തരണം ചെയ്താണ് കുട്ടി കോടതിയില്‍ മൊഴി നല്‍കിയത്. പാറശ്ശാല പോലീസ് ഇന്‍സ്‌പെക്‌റര്‍മാരായിരുന്ന ബി. ഗോപകുമാര്‍, എസ്.ചന്ദ്രകുമാര്‍, എന്നിവര്‍ അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ തെളിവില്‍ അക്കമിട്ട് രേഖപ്പെടുത്തുകയുമുണ്ടായി.
അതിക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തിട്ടുള്ളതെന്നും പ്രതിയുടെ അതിസമ്പന്നതയും കുട്ടിയുടെ അതിദാരിദ്ര്യവും പ്രതിയോടുള്ള ഭയവും കാരണമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതെന്നും പ്രതി യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ.അജിത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവര്‍ ഹാജരായി.
" f
https://www.facebook.com/Malayalivartha