Widgets Magazine
06
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും അതിക്രൂര കൊലപാതകം..കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി..ൾ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ..

06 AUGUST 2025 10:16 AM IST
മലയാളി വാര്‍ത്ത

ഭർത്താവിനെ വേണ്ട കാമുകനെ മതി . വീണ്ടും അതിക്രൂര കൊലപാതകം നടന്നിരിക്കുകയാണ് . കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. ഉത്തർപ്രദേശിലെ ഛാറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അലിഗഡ് സ്വദേശിയായ യൂസഫ് (28) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതികൾ മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നിന്നാണ് നാടിനെ ഞെട്ടിച്ച കൊലപാതക കേസ് പുറത്ത് വരുന്നത്.

 

മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. ജൂലൈ 29 ന് പതിവ് പോലെ ജോലിക്ക് പോയെങ്കിലും വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ ദിവസങ്ങളോളം യൂസഫിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ പൊലീസിനു സൂചനകളൊന്നും ലഭിച്ചില്ല. ഇതിനിടെ, കാസ്ഗഞ്ച് ജില്ലയിലെ ധോൽന പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഷ്ടിക ചൂളകൾക്കരികിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി.

ആസിഡ് ഉപയോഗിച്ച് മൃതദേഹം നശിപ്പിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. മൃ‍തദേഹം പുഴവരിച്ച നിലയിൽ ആയിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം യൂസഫിന്‍റെതാണെന്നു സ്ഥിരീകരിച്ചു.വിശദമായ അന്വേഷണത്തില്‍ യൂസഫിന്‍റെ ഭാര്യ തബാസ്സും കാമുകനായ ഡാനിഷും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പിലാക്കിയതെന്നു പൊലീസ് കണ്ടെത്തി.

 

കൊലപാതകത്തിനു പിന്നാലെ ഇരുവരും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വയര്‍ കീറി മുറിച്ചു.  തബാസ്സിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിഷും കുടുംബവും ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജിത് ഡോവൽ മോസ്കോയിൽ  (11 minutes ago)

സി.പിഎമ്മിനെ പുച്ഛിച്ച് ഹൈക്കോടതി... പോകാൻ പറ എന്ന് ആട്ടി ബല്ലാത്ത പറച്ചിലായി പോയി...  (21 minutes ago)

സൈനികരെ കാണാൻ ഇല്ല  (26 minutes ago)

നടന്‍ സന്തോഷ് ബാലരാജ്  (29 minutes ago)

പ്രതിയെ അറസ്റ്റ് ചെയ്തു  (45 minutes ago)

ആദ്യം ഗതാഗത കുരുക്ക് പരിഹരിക്കണം... നാലാഴ്ച ടോള്‍ പിരിക്കരുതെന്ന്....  (48 minutes ago)

2,000 കര്‍ഷക ചന്തകള്‍ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി  (1 hour ago)

ബസും ബൈക്കും കൂട്ടിയിടിച്ച്  (1 hour ago)

വൈദ്യുതി തൂണ്‍ പൊട്ടിവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍  (1 hour ago)

ഏഷ്യ കപ്പ് ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (1 hour ago)

UP കാമുകനെ മതി ഭർത്താവിനെ വേണ്ട..  (1 hour ago)

ചേര്‍ത്തല സെബാസ്റ്റ്യന്റെ ഭാര്യയുടെ നിര്‍ണായക വെളിപ്പെടുത്തല്‍  (1 hour ago)

വെസ്റ്റിന്‍ഡീസിനെ 13 റണ്‍സിന് തോല്‍പിച്ച് പാകിസ്താന്‍  (2 hours ago)

വാഹനം തട്ടി മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു  (2 hours ago)

Malayali Vartha Recommends