കടല്‍ പ്രക്ഷുബ്ധം...പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3യില്‍ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യം ആരംഭിക്കാനായില്ല

പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3യില്‍ നിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ദൗത്യം കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ഇന്നലെയും ആരംഭിക്കാനായില്ല.
ഓഫ് ഷോര്‍ മൊണാര്‍ക്ക് എന്ന കപ്പലില്‍ വിദഗ്ദ്ധ സംഘം ഇന്നലെ രാവിലെ ഒന്‍പതോടെ കപ്പല്‍ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോയെങ്കിലും വൈകിട്ട് അഞ്ചിന് മടങ്ങിയെത്തി.
കപ്പല്‍ മുങ്ങിക്കിടക്കുന്ന ഭാഗത്ത് സാല്‍വേജ് ഓപ്പറേഷനുള്ള ഉപകരണങ്ങളുമായി സതേണ്‍ നോവ എന്ന സിംഗപ്പൂര്‍ കപ്പല്‍ നങ്കൂരമിട്ടിട്ടുണ്ട്. ഈ കപ്പലില്‍ കയറി ആഴക്കടല്‍ പരിശോധിച്ച ശേഷം കടലില്‍ മുങ്ങി ഇന്ധനം വീണ്ടെടുക്കാനാണ് ആലോചനയുള്ളത്.
എന്നാല്‍ ഞായറാഴ്ചയിലേത് പോലെ ഇന്നലെയും കപ്പലില്‍ പ്രവേശിക്കാനായില്ല. ഇനി കടല്‍ ശാന്തമായ ശേഷമേ വിദഗ്ദ്ധ സംഘം സ്ഥലത്തേക്ക് പോകൂ. അതുവരെ 20 അംഗ സാല്‍വേജ് ഓപ്പറേഷന്‍ സംഘം കൊല്ലത്ത് തുടരുന്നതാണ്. കപ്പല്‍ മുങ്ങിയ ഭാഗത്ത് കനേറ മേഘ് എന്ന ടഗ് തുടരുന്നുണ്ട്. ഷിപ്പിംഗ് മന്ത്രാലയത്തില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുള്ളതിനാലാണ് കടല്‍ പ്രക്ഷുബ്ധമാണെന്ന് അറിഞ്ഞിട്ടും ഇന്നലെയും ശ്രമം തുടങ്ങിയത്.
"
https://www.facebook.com/Malayalivartha






















