രണ്ട് കാമുകന്മാര്‍ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന കേസ്... കുറ്റം ചുമത്തലിന് പ്രതികള്‍ 21 ന് ഹാജരാകാന്‍ ഉത്തരവ്

കടയ്ക്കാവൂരില്‍ അമ്മയും കാമുകന്മാരും ചേര്‍ന്ന് 8 മാസം പ്രായമുള്ള സുപ്രിയയെന്ന പിഞ്ചു കുഞ്ഞിനെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുറ്റം ചുമത്തലിന് പ്രതികള്‍ 21 ന് ഹാജരാകാന്‍ ജില്ലാ കോടതി ഉത്തരവ്. പ്രതികളായ കൈക്കുഞ്ഞിന്റെ പെറ്റമ്മ ചന്ദ്രപ്രഭ (36/2015) , ഓട്ടോ ഡ്രൈവര്‍ അജേഷ് , പ്രവാസി വിതുര സ്വദേശി സനില്‍ എന്നിവരാണ് 1 മുതല്‍ 3 വരെയുള്ളപ്രതികള്‍. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറിന്റേതാണുത്തരവ്. കുഞ്ഞിന്റെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം ഹാജരാക്കി.പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് മുന്നോടിയായി പോലീസ് കുറ്റപത്രത്തില്‍ പ്രാഥമിക വാദം കേള്‍ക്കവേയാണ് കോടതി ഉത്തരവ്.
തൊണ്ടി മുതലുകളുടെ (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട്) എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒന്നാം പ്രതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കേസ് പ്രതിരോധിച്ച് നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്ന ഒന്നാം പ്രതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ പ്രതികളോട് ഹാജരാകാന്‍ ഉത്തരവിട്ടപ്പോഴാണ് ഒന്നാം പ്രതിയുടെ ഹര്‍ജിയെത്തിയത്.
https://www.facebook.com/Malayalivartha