വടകര കോട്ടക്കലില്‍ കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം...

വടകര കോട്ടക്കലില്‍ കടലില്‍ ചെറുതോണി മറിഞ്ഞ് അപകടം നടന്നത്. കോട്ടക്കല്‍ അഴിമുഖത്താണ് തോണി മറിഞ്ഞത്. പുറങ്കര സ്വദേശിയായ സുബൈറും മകന്‍ സുനീറുമാണ് വള്ളത്തില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോയത്.
തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് സൂചനകളുള്ളത്. അപകടത്തിന് പിന്നാലെ സുനീര്‍ നീന്തി രക്ഷപ്പെട്ടു. എന്നാല്‍ സുബൈറിനെ കാണാതായി. സുനീര്‍ പറഞ്ഞാണ് നാട്ടുകാര്‍ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. ഇതുവരെ സുബൈറിനെ കണ്ടെത്താനായി കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha