കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ 11.40 ഓടെ മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് സംഭവം നടന്നത്. ഖാരിവാലി സ്വദേശിനി അങ്കിത ജാദവ്(32) ആണ് മരിച്ചത്.ട്രക്കിന്റെ ടയർ അങ്കിതയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഗുരുതരമായി പരുക്കേറ്റ അങ്കിതയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.
ദേശീയപാതയുടെ കോൺക്രീറ്റ് പണികൾ നടക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും ഇത് പ്രദേശത്ത് പതിവായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും പ്രദേശവാസികൾ . നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബാരിക്കേഡുകൾ വയ്ക്കാനും ഗതാഗതം നിയന്ത്രിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിൽ നാട്ടുകാർ കടുത്ത രോഷത്തിലാണ്.
"
https://www.facebook.com/Malayalivartha
























