ആര്യനാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു...

ആര്യനാട് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. അമ്പൂരി തേക്കുപാറ സലാമത്ത് മന്‍സിലില്‍ മുഹമ്മദ് ഹനീഫ (72)ആണ് മരിച്ചത്. തിങ്കളാഴ്ച ആര്യനാട് പാലം ജംഗ്ഷനില്‍ ഗുരുമന്ദിരത്തിന്റെ സമീപത്താണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ സ്കൂട്ടര്‍ ബസിനടിയില്‍ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് ആരെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളെ ആര്യനാട് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha

























